കാഞ്ഞങ്ങാട് : കേരള ഗവ നഴ്സസ് അസോസിയേഷന് (കെ ജി എന്‍ എ) ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് തുടരുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, രോഗികളുടെ എണ്ണത്തിനു അനുസരിച്ചു നഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ചു നിയമനം നടത്തുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിച്ച് തുടര്‍ച്ച ഉറപ്പാക്കുക, പി എഫ് ആര് ഡി എ നിയമം പിന്‍വലിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് പുതിയ കോട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ വെച്ച് നടന്ന ധര്‍ണ സിഐടിയുജില്ല പ്രസിഡന്റ് പി മണി മോഹന്‍ ഉദ് ഘാടനം ചെയ്തു. കെ ജി എന്‍ എ ജില്ല പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു.എഫ് എസ് ഇ ടി ഓ ജില്ല സെക്രട്ടറി കെ ഹരിദാസ്, കെ ജി എന്‍ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി പവിത്രന്, ഉണ്ണി ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി പി അമ്പിളി സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി കെ ജലജ നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന് ന് മുന്നില്‍ അവസാനിച്ചു.
