അമ്പലത്തറ സ്‌നേഹവീട്ടില്‍ സ്‌നേഹ സംഗമം നടത്തി; ബേക്കല്‍ ഡി വൈ എസ് പി . വി വി മനോജ് ഉദ്ഘാടനം ചെയ്തു

അമ്പലത്തറ : പോലീസും ജനങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ കിഴില്‍ ഉള്ള സോഷ്യല്‍ പോലീസിങ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ അമ്പലത്തറ ജനമൈത്രി പോലീസുമായി സഹകരിച്ചു കൊണ്ട് അമ്പലത്തറ സ്‌നേഹവീട്ടില്‍ സ്‌നേഹ സംഗമം നടത്തി. ജില്ലാ പോലീസിന്റെ സ്‌നേഹ സമ്മാനമായി വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തു. ബേക്കല്‍ ഡി വൈ എസ് പി . വി വി മനോജ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ എസ് എച്ച് ഒ.ടി ദാമോദരന്‍ അധ്യക്ഷനായി.
സോഷ്യല്‍ പോലീസിങ് ജില്ലാ കോഡിനേറ്റര്‍ എസ് ഐ രാമകൃഷ്ണന്‍ സംസാരിച്ചു. സ്‌നേഹാലയം കോഡിനേറ്റര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അമ്പലത്തറ ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രമോദ് ടി വിനന്ദിയും പറഞ്ഞു

error: Content is protected !!