കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് സമാപനമായി.

കാഞ്ഞങ്ങാട്: കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് സമാപനമായി. ജനുവരി 22,23,24 തീയ്യതികളില്‍ നടന്ന മഹോത്സവത്തിന്റെ ഭാഗമായി മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര യുവജന സമിതിയുടെ വര്‍ണ്ണശബളമായ തിരുമുല്‍ക്കാഴ്ചയില്‍ താലപ്പൊലിയേന്തിയ ബാലികമാര്‍, മുത്തുക്കുടയേന്തിയ വനിതകള്‍, ബാന്‍ഡ് മേളം, നൃത്ത നിത്യങ്ങള്‍, വിവിധ വേഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. തുടര്‍ന്ന് ശ്രീ മുത്തപ്പന്‍ വെള്ളാട്ടം തിരുമുല്‍ക്കാഴ്ച സ്വീകരിക്കലും കളിക്കപ്പാട്ട്, അന്തിവേല, കലശം എഴുന്നള്ളിപ്പ് എന്നിവയയും നടന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ദൈവത്തെ മലകയറ്റിയതോടു കൂടി മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന് സമാപനമായി

error: Content is protected !!