കാഞ്ഞങ്ങാട് : നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ 4,5,96, എന്‍. എസ്. എസ്.യൂണിറ്റുകള്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസര്‍മാരായ വി.വി. ബിന്ദു, പി.കെ. ആനന്ദകൃഷ്ണന് പി കെ ,പ്രദീപന് കോതോളി ,ശ്രീജേഷ് അതിയാമ്പൂര്, എന്നിവര്‍ സംസാരിച്ചു. എന്‍. എസ്. എസ് വോളന്റീര്‍ സെക്രട്ടറി മൃദുലിന്റെ അധ്യക്ഷതയില്‍ വളണ്ടിയര്‍ സെക്രട്ടറിമാരായ വിവേക് രാജ് സ്വാഗതവും ആര്. രഹന നന്ദിയും പറഞ്ഞു. കോളേജിലെ ഇരുപതോളം എന്‍. എസ്. എസ് വോളന്റീര്‍മാര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പരാതികളുമായി വരുന്ന പോലീസ് സ്റ്റേഷനില്‍ ശുചീകരണത്തിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് നെഹ്റു കോളിലെ എന്‍എസ്എസ് കുട്ടികള്‍ നടത്തിയത്.
മാതൃകാപരമായ പ്രവര്‍ത്തനവുമായി നെഹ്റു കോളേജിലെ എന്‍എസ്എസ് കുട്ടികള്‍; ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു
