മടിക്കൈ ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്പെന്‍സറി എരിക്കുളം 2024-25 വാര്‍ഷിക പദ്ധതി എസ് ടി മേഖല ഹോമിയോ മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും പട്ടത്തുമൂല കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ പത്മനാഭന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശൈലജ എ അദ്ധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ ടി രതീഷ് സംസാരിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ എ.വേലായുധന് സ്വാഗതവും, ജി എച്ച് ഡി എരിക്കുളം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുജീബ് റഹ്മാന് സി.എച്ച്.നന്ദിയും പറഞ്ഞു.
പട്ടത്തുമൂല കമ്യൂണിറ്റി ഹാളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും നടന്നു
