വയനാട്ടില്‍ കടുവയുടെ ആക്രമണം ; തോട്ടംതൊഴിലാളിയെ കൊലപ്പെടുത്തി

മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് മാനന്തവാടിയില്‍ പഞ്ചാരക്കൊല്ലി സ്വദേശിയും തോട്ടം തൊഴിലാളിയും വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയുമായ രാധയാണ് കൊല്ലപ്പെട്ടത്.

സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വിളവെടുപ്പിനിടയില്‍ കടുവയുടെ ആക്രമണം ഉണ്ടാകുകയായിരുന്നു. കടിച്ചു വലിച്ചുകൊണ്ടുപോയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാപ്പിത്തോട്ടം സ്ഥിതി ചെയ്തിരുന്നത് വനേത്താട് ചേര്‍ന്നായിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണ് രാധ. കടുവ ഇവരെ ആക്രമിച്ച ശേഷം വലിച്ചിഴച്ചതായി വിവരമുണ്ട്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വിവരമുണ്ട്. കഴിഞ്ഞ കുറേനാളായി ഇവിടെ ഒന്നിലധികം കടുവകളുടെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാരുടെ പരാതിയുണ്ട്.

കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത പ്രദേശമായ പുല്‍പ്പള്ളിയിലെ അമരക്കൂനിയില്‍ കടുവ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ വനംവകുപ്പ് കൂട്ടിലാക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് മനുഷ്യരുടെ ജീവന്‍ നഷ്ടമാകുന്ന സ്ഥിതി വന്നിരിക്കുന്നത്.

 

 

error: Content is protected !!