കാഞ്ഞങ്ങാട് : സേവാഭാരതിക്കായി ബന്തടുക്ക ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസ ഹെബ്ബാര്‍ വസ്ത്രദാനം നല്‍കി . ദൈവനര്‍ത്തകനും ,തിടമ്പ് നൃത്ത കലാകാരനും, ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ മേല്‍ശാന്തിയെ സേവാഭാരതി ആദരിച്ചു.
ചടങ്ങില്‍ സേവാഭാരതി പ്രസിഡന്റ് കെ.വി. ലക്ഷ്മണന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ബളാംതോട് സൂര്യനാരായണഭട്ട് എന്നിവര്‍ സംസാരിച്ചു. സേവാഭാരതി സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സേവാഭാരതി വൃദ്ധസദനം ഭാരവാഹികളായ എം.പി.ബാലകൃഷ്ണന്‍, ടി.ഗോപി, പി.വി. കുഞ്ഞിക്കണ്ണന്‍, യു.ആര്‍ രാജു,കൃഷ്ണന്‍ അരയി, മധു കല്യാണം എന്നിവര്‍ പങ്കെടുത്തു.
ബന്തടുക്ക ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസ ഹെബ്ബാര്‍ സേവാഭാരതിക്ക് വസ്ത്രദാനം നല്‍കി
