മലയാളികള്‍ മാറ്റില്ല ഈ ശീലം: വഴിനീളെ പ്ലാസ്റ്റിക് ബോട്ടിലുകള്‍

കാഞ്ഞങ്ങാട്:മലയാളി സമൂഹം ശീലങ്ങള്‍ മാറ്റാന്‍ ഒരുക്കമല്ല,വഴിനീടെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ സ്ഥാനം പിടിക്കുന്നു. പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയു ന്നതിനെതിരെ എത്ര മുന്നറിപ്പുകള്‍ നല്‍കിയാലും അത് അംഗീകരിക്കാന്‍ മലയാളി സമൂഹം തയ്യാറല്ലെന്നതിന് ഉത്തമ ഉദാഹരണമാണ് നമ്മള്‍ വഴിനീളെ സഞ്ചരിക്കുമ്പോള്‍ കാണുന്ന പ്ലാസ്റ്റിക് ബോട്ടലുകള്‍. നഗര ത്തില്‍ മാറി മലയോര മേഖലയിലേക്ക് സഞ്ചരിച്ചാല്‍ പോലും റോഡ് വ ക്കില്‍ അധികം കാണുന്നത് മദ്യകുപ്പികളാണ്. വാഹനത്തില്‍ സഞ്ചരി ക്കുന്നവരാണ് അധികവും കുപ്പികള്‍ വലിച്ച് എറിയുന്നത്. നെല്ലിത്തറ ഇറക്കത്തില്‍ കഴിഞ്ഞ ദിവസം റോഡ് വക്കിലെ കാടുകള്‍ വെട്ടി തെളിച്ചപ്പോള്‍ 50ലധികം മദ്യ കുപ്പികളാണ് കണ്ടെടുത്തത്. രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. മുന്‍ കാലങ്ങളിലെ പോലെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് മെനക്കടുന്നില്ല.

error: Content is protected !!