പെരിയ : ദേശീയ ആരോഗ്യ ദൗത്യം കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് പിയര്‍ എഡ്യുക്കേഷന്‍ പരിശീലനം സംഘടിപ്പിച്ചു. പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശീലന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ: രമേഷ്. ഡി.ജി. അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് അഡോളസെന്റ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ പ്രതീഷ് മോന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വി. അശോകന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒ.ടി. സല്‍മത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ എം. ജോസ് എന്നിവര്‍ ക്ലാസ്സെടുത്തു.
പിയര്‍ എഡ്യുക്കേഷന്‍ പരിശീലനം സംഘടിപ്പിച്ചു
