ഗൃഹനാഥന്‍ കൊട്ടോടി പുഴയില്‍ മുങ്ങിമരിച്ച നിലയില്‍

രാജപുരം: ഗൃഹനാഥന്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍. കൊട്ടോടി പേരടുക്കം സ്വദേശി വേങ്ങയില്‍ നാരായണ(62)നാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് രാത്രി പലസ്ഥലങ്ങളിലും വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കൊട്ടോടിക്ക് സമീപം പേരടുക്കം പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം വിട്ടുമാറാത്ത മനോവിഷമത്തിലായിരുന്നെന്നു പറയുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ പക്കീരന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: സി ശാന്ത. മക്കള്‍: സി അമൃത, സി അരുണ്‍കുമാര്‍. മരുമക്കള്‍: രതീഷ് കുമാര്‍ കരിച്ചേരി, പി ശരണ്യ. സഹോദരങ്ങള്‍: സുകുമാരന്‍, ബാലകൃഷ്ണന്‍, സരോജിനി, ശാന്ത,
പുഷ്പ.

error: Content is protected !!