കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം: പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞം നടത്തി

കാഞ്ഞങ്ങാട്:കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്കിലെ ചിത്താരി, മടിയന്‍ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം കെ. വി. സുരേന്ദ്രന്‍ കൂലോത്ത് വളപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. സുഗതന്‍, പി വി. രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി പി. ദിനേശന്‍ ജില്ലാ ട്രഷറര്‍ ജോമോന്‍, ജില്ലാ കമ്മിറ്റി അംഗം ബാബു ബാലകൃഷ്ണന്‍,ബ്ലോക്ക് പ്രസിഡന്റ് കെ. മുരളീധരന്‍, ബ്ലോക്ക് സെക്രട്ടറി വി.കെ. പ്രകാശന്‍, എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി അജയന്‍ അടോട്ട് സ്വാഗതവും ട്രഷറര്‍ കെ. വി.ശ്രീനി നന്ദിയും പറഞ്ഞു. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സമ്മേളനം നടക്കുന്ന മാണിക്കോത്ത് റോഡിന്റെ ഇരുവശങ്ങളും അസോസിയേഷന്റെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ചും ചപ്പു ചവറുകളും മറ്റും നീക്കംചെയ്തും ശുചീകരണം നടത്തി യത് സമൂഹത്തിന്റെ പ്രശംസപിടിച്ചുപറ്റി.

error: Content is protected !!