കരിവേടകം: മേരിപുരത്തിന്റെ അമ്മയും സ്വര്‍ഗ്ഗീയ മധ്യസ്ഥയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വേദസാക്ഷിയായ വി. സെബസ്ത്യാനോസ് സഹദായുടെയും തിരുന്നാള്‍ ആഘോഷം ജനുവരി 24 വെള്ളിയാഴ്ച മുതല്‍ ഫെബ്രുവരി 2 നടക്കും. ഇന്ന് വൈകിട്ട്4.15 ന് കൊടിയേറ്റ് റവ:ഫാ :തോമസ് ചക്കിട്ടമുറിയില്‍ (വികാരി സെന്റ്‌മേരീസ് ചര്‍ച്ച് മേരിപുരം, ആഘോഷമായ വി. കുര്‍ബാന വചന സന്ദേശം റവ: ഫാ: ബിജു കുഴിവേലില്‍ (ബനഡിക്റ്റ് ആശ്രമം കരിവേടകം). തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4 മണിക്ക് ജപമാലയും, 4.30 ന് വി. കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.
31 ന് 4 മണിക്ക് ജപമാല 4.30 ന് ആഘോഷമായ വി. കുര്‍ബാന,വചന സന്ദേശം ,നൊവേന- റവ:ഫാ: ജോസ് കൊല്ലം കുന്നേല്‍ (റെക്ടര്‍ സെമിനാരി മൈസൂര്‍) തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും പൂര്‍വികരെ അനുസ്മരിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഉണ്ടായിരിക്കും. വൈകിട്ട് 6.30 ന്എല്‍കെജി യുകെജി, ഹൈസ്‌കൂള്‍, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും വിവിധ ഭക്ത സംഘടനകളുടെയും കലാസന്ധ്യയും ഉണ്ടായിരിക്കും. ഫെബ്രുവരി 01ന് വൈകിട്ട് 4.30 ജപമാല, 5മണിക്ക് ആഘോഷമായ വി.കുര്‍ബാന,വചന സന്ദേശം, നൊവേന റവ:ഫാ: പ്രകാശ് തോമസ് കാഞ്ഞിരത്തിങ്കല്‍ (കപ്പൂച്ചന്‍ ആശ്രമം കുറ്റിക്കോല്‍) വാദ്യ മേളങ്ങളോട് കൂടി വര്‍ണ്ണ ശബളമായ പ്രദക്ഷിണം 2ന് രാവിലെ 9.30 ജപമാല 10. 00 മണിക്ക് ആഘോഷമായ തിരുന്നാള്‍ വി.കുര്‍ബാന, വചന സന്ദേശം റവ:ഫാ: ആബട്ട് ക്ലെമെന്റ് എട്ടാനിയില്‍ (ബനടിക്റ്റിന്‍ ആശ്രമം കാപ്പാട് ) പ്രദക്ഷണം സ്‌നേഹവിരുന്ന്.
