എരോല്‍ തെക്കേക്കര ചോടത്തില്‍ തറവാട് കളിയാട്ട മഹോത്സവം ജനുവരി 25, 26ന്.

ഉദുമ: മൈലാട്ടി എരോല്‍ തെക്കേക്കര ചോടത്തില്‍ തറവാട് കളിയാട്ട മഹോത്സവം ജനുവരി 25, 26 തീയ്യതികളില്‍ വിവിധ ചടങ്ങുകളോടെ കൊണ്ടാടും. 25ന് ശനിയാഴ്ച്ച വൈകുന്നേരം 6.30ന് തെയ്യം കൂടല്‍, 7 മണി മുതല്‍ വിഷ്ണു മൂര്‍ത്തിയുടെ തിടങ്ങല്‍, മോന്തിക്കോലം, 10 മണിക്ക് കലാപരിപാടികള്‍, തിരുവാതിര, 11 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ കുളിച്ചു തോറ്റം, രാത്രി 2 മണിക്ക് പൊട്ടന്‍ തെയ്യം. 26 ന് ഞായറാഴ്ച്ച രാവിലെ ചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചക്ക് അന്നപ്രസാദം. തുടര്‍ന്ന് വിലക്കിളിരിയൊടെ കളിയാട്ടത്തിന് സമാപനം. ഇതിനോടനുബന്ധിച്ചുളള തറവാട് ഗുളികന്‍ ഫെബ്രുവരി 3ന് വട്ട്യംകോട്ട് ഗുളിക സ്ഥാനത്ത് കെട്ടിയാടും. തുലാഭാര സമര്‍പ്പണം നടത്തുന്നവര്‍ മുന്‍കൂട്ടി പേരുകള്‍ നല്‍കണമെന്ന് തറവാട് കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു.

error: Content is protected !!