രാജന്‍ കാരിമൂലയ്ക്ക് സീനിയര്‍ ഫെല്ലോഷിപ്പ്

നീലേശ്വരം : ഫോട്ടോഗ്രാഫര്‍ രാജന്‍ കാരിമൂലയ്ക്കു കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സെന്റര്‍ഫോര്‍ കള്‍ച്ചറല്‍ റിസോഴ് സ് ആന്‍ഡ് ട്രൈനിങ്ങിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്. കേരളത്തിലെ ആദിവാസി -ഗോത്ര കലാരൂപങ്ങളുടെ ഫോട്ടോ ഡോക്യൂമെന്റേഷനാണ് രണ്ടു വര്‍ഷത്തെ ഫെല്ലോഷിപ്പ്. കേരള കലാമണ്ഡലം ഡോക്യുമെന്ററി അവാര്‍ഡ്, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഡോക്യുമെന്ററി അവാര്‍ഡ്, കേരള കലാ കേന്ദ്രം അവാര്‍ഡ്, ഫോട്ടോ ഗ്രാഫിയില്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്. നീലേശ്വരം ചായ്യോത്തെ കാരിമൂല നാരായണന്റെയും ഭാരതിയുടെയും മകനാണ്.

 

 

error: Content is protected !!