കരിന്തളത്തെ ഓഫീസുകള്‍ ഹരിത ഓഫീസുകളായി

കിനാനൂര്‍ കരിന്തളത്തെ ഓഫീസുകള്‍ ഹരിത ഓഫീസുകളായി. പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഗവ. ഓഫീസുകള്‍, സഹകരണ ബേങ്കുകള്‍, കൊമേഴ്‌സ്യല്‍ ബേങ്കുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 41 സ്ഥാപനങ്ങള്‍ ഹരിത ഓഫീസുകളായി ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ് ടി.കെ രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി. , അബ്ദുള്‍ നാസര്‍ സി. എച്ച്, അജിത്ത് കുമാര്‍ കെ.വി, രാഘവന്‍.കെ.കെ, ടി.പി. ശാന്ത, ഷൈജമ്മ ബെന്നി എന്നിവര്‍ സംസാരിച്ചു. സ്ഥാപനങ്ങളിലെ ഊര്‍ജ്ജ ഉപയോഗം , മാലിന്യ സംസ്‌കരണ ഉപാധികള്‍, ഹരിതവല്‍ക്കരണ പ്രവൃത്തികള്‍ , ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിപാലനം എന്നിവ പരിശോധിച്ച് ആണ് ഹരിത ഓഫീസായി നിര്‍ണയിച്ചത്.

error: Content is protected !!