കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതക്കായി ജനകീയ കൂട്ടായ്മ 25 ന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ വികസനത്തിന്റെ നാഴികകല്ലും മല യോര മേഖലയുടെ വികസനത്തിന് സ്വാധീനം ചെലുത്തുന്നതുമായ കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ റെയില്‍പാതക്കായി സംഘടിപ്പിക്കുന്ന ജനകീയപ്രക്ഷോഭത്തിന്റെ ഭാഗമായി 25ന് ശനിയാഴ്ച കാഞ്ഞങ്ങാട്ട് വ്യാപാര ഭവനില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 11 ന് മണിക്ക് റെയില്‍വേയുടെ ചുമതലയിലുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹ്‌മാന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവുകയും ആദായകരണമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ പാത കടന്ന് പോവുന്ന പ്രദേശങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനകീയ കൂട്ടായ്മയില്‍ ജില്ലയിലെ എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ , എം.എല്‍.എമാരായ ഇ ചന്ദ്രശേഖരന്‍, സി എച്ച് കുഞ്ഞമ്പു, രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന് , എം കെ എം അഷ്‌റഫ്, ഭാഗീരഥിമുരല്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, എം. ലക്ഷ്മി, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ശോഭ, ശ്രീജ മനോജ്, ടി കെ നാരായണന്‍, പ്രസന്ന പ്രസാദ് , മുരുളി പയ്യങ്ങാനം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, രവീശ തന്ത്രി കുണ്ടാര്‍, കല്ല ട്രമാഹിന്‍ ഹാജി, സി പി ബാബു, പി കെ. ഫൈസല്‍, എം. ഹമീദ് ഹാജി, പ്രസ്‌ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍, അഡ്വ.ശ്രീകാന്ത് ,അഡ്വ. എം സി ജോസ്, കെ. അഹമ്മദ് ഷെരിഫ്, മഹ്‌മൂദ് മുറിയനാവി, ടി. മുഹമ്മദ് അസ്ലാം, സി.യൂസഫ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കേരള, കര്‍ണ്ണാടക സര്‍ക്കാറുകളും അനുകൂലമായ തീരുമാനമെടുക്കണം. വിഷയത്തില്‍ ജനകീയ സമര്‍ദ്ദത്തിലൂടെ കാണിയൂര്‍ പാത യഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ്മ പരിശ്രമം വിജയിപ്പിക്കാന്‍ വികസന താല്‍പരരായ മുഴുവന്‍ പേരും സംബന്ധിക്കണമെന്ന് പത്ര സമ്മേളനത്തില്‍ നഗര വികസന കര്‍മ്മ സമിതി ചെയര്‍മാന്‍ അഡ്വ.പി അപ്പുക്കുട്ടന്‍, ജന.കണ്‍വീനര്‍ സി.കെ ആസിഫ്, വൈസ് ചെയര്‍മാന്‍ സി യൂസുഫ് ഹാജി, ടി മുഹമ്മദ് അസ്ലം എന്നിവര്‍ ആവശ്യപ്പെട്ടു

 

error: Content is protected !!