മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡന്റ് ജി ലീലാകൃഷ്ണന് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട് :അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അര്‍ബന്‍ സൊസൈറ്റി ഹാളില്‍ വച്ച് പുതുതായി ചുമതല ഏറ്റെടുത്ത മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡന്റ് ജി ലീലാകൃഷ്ണന് സ്വീകരണം നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടലും കായലും കോപ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നടപടി അതിശക്തമായി എതിര്‍ക്കുമെന്ന് ജി ലീലാ കൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഗവണ്‍മെന്റ് കാലത്ത് മത്സ്യത്തൊഴിലാളികള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പിണറായി സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് ( ഉദാഹരണത്തിന് വര്‍ദ്ധക്യ കാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതി, കക്കൂസ് നിര്‍മ്മാണം, വീട് പുനര്‍ നിര്‍മ്മിക്കല്‍,) ജി ലീലാ കൃഷ്ണന്‍ പറഞ്ഞു.

യോഗം ജില്ലാ പ്രസിഡന്റ് കെ കെ ബാബുവിന്റെ അധ്യക്ഷതയില്‍ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജി ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍ ഗംഗാധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി ആര്‍ വിദ്യാഭ്യാസാഗര്‍ ജി നാരായണന്‍, മനോഹരന്‍ കെ, ബാലകൃഷ്ണന്‍ കെ, ശംഭു ബേക്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം കുഞ്ഞു കൃഷ്ണന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ് ഡേ, എച്ച് ബാലന്‍, ബി സുരേന്ദ്രന്‍, രാജേഷ് കീഴൂര്‍, രാജേഷ് കാസര്‍കോട്, എ വി മുരളി, ലക്ഷ്മി ബാലന്‍ കവിത, കീഴൂര് എന്നിവര്‍ സംസാരിച്ചു. പ്രദീപന്‍ തുരുത്തി സ്വാഗതവും കുഞ്ഞുകൃഷ്ണന്‍ മാടായി നന്ദിയും പറഞ്ഞു.

error: Content is protected !!