ജെ എ സി അലുമ്‌നി ക്ലബ് ,പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വീല്‍ ചെയറുകള്‍ കൈമാറി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് മൂന്ന് വീല്‍ ചെയറുകള്‍ നല്‍കി ജെ എ സി അലുമ്‌നി ക്ലബ് കാഞ്ഞങ്ങാട്. കിടപ്പ് രോഗികള്‍ക്കും കാന്‍സര്‍, അസ്ഥി സംബന്ധിച്ച രോഗികള്‍ക്കും പ്രയോജനപ്പെടുന്ന ഉപകരണം എന്ന നിലയ്ക്കാണ് വീല്‍ ചെയര്‍ നല്‍കിയത്. വീല്‍ ചെയര്‍ വിതരണം ജെ എ സി അലുമ്‌നി ക്ലബ് സോണ്‍ ചെയര്‍മാന്‍ എന്‍ സുരേഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ സി കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി രക്ഷധികാരി എം ശ്രീകണ്ഠന്‍ നായര്‍, ജെ എ സി സോണ്‍ ട്രഷറര്‍ പ്രൊ.എ മോഹനന്‍, ഗോകുലനന്ദന്‍ മോനാച്ച എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ.ടി.ജോഷിമോന്‍ സ്വാഗതവും ജെ എ സി അലുമ്‌നി സോണ്‍ വൈസ് ചെയര്‍മാന്‍ പ്രവീണ്‍ മേച്ചേരി നന്ദിയും പറഞ്ഞു.

error: Content is protected !!