മെട്രോ കപ്പ്: ഷോര്‍ സ്റ്റിക്കേര്‍സ് മാണിക്കോത്തിന് ജയം; ഇന്നത്തെ മത്സരം വീഗന്‍സ് മൊഗ്രാല്‍ പുത്തൂരും (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) ഗ്രീന്‍ സ്റ്റാര്‍ മീനപ്പീപ്പീസും ( ഉഷാ എഫ്. സി. തൃശൂര്‍ ) തമ്മില്‍ 

ബഷീര്‍ ചിത്താരി

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ ഏഴാം ദിവസമായ ഇന്നലെ ഷോം സ്റ്റിക്കേര്‍സ് എഫ് സി മാണിക്കോത്ത് (സോക്കര്‍ ഷൊര്‍ണൂര്‍ ) നെക്ടെല്‍ ഷൂട്ടേര്‍സ് കാസര്‍കോടിനെ ( ജവഹര്‍ മാവൂര്‍ ) പെനാല്‍ട്ടി ഷൂട്ടിലൂടെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ലക്ഷ്യം കാണാതെ ഇരു ടീമുകളും അതി വാശിയേറിയ മത്സരം തന്നെയായിരുന്നു നടത്തിയത്. രണ്ടാം പകുതിയില്‍ പത്ത് മിനുട്ടിന് ശേഷം നെക്റ്റല്‍ ഷൂട്ടേര്‍സ് കാസര്‍കോടിന്റെ താരം രാഹുല്‍ ഷോര്‍ സ്റ്റിക്കര്‍സ് മാണിക്കോത്തിന്റെ വല കുലുക്കിയെങ്കിലും മിനുറ്റുകള്‍ക്കകം പതിനൊന്നാം മിനുട്ടില്‍ ഷോര്‍ സ്റ്റിക്കര്‍സ് മാണിക്കോത്തിന്റെ മുഹമ്മദ് കോന തിരിച്ചടിച്ചു സമനിലയില്‍ തളച്ചിടുകയായിരുന്നു. തുടര്‍ന്ന് പെനാള്‍ട്ടിയിലൂടെ മാണിക്കോത്ത് വിജയിക്കുകയായിരുന്നു. മികച്ച പെര്‍ഫോമറായി നെക്ടെല്‍ കാന്റെ ഗോള്‍ കീപ്പര്‍ അര്‍ഹനായി. ഇന്നത്തെ മത്സരം അതി പ്രഗത്ഭന്‍മാരായ വീഗന്‍സ് മൊഗ്രാല്‍ പുത്തൂരും (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) ഗ്രീന്‍ സ്റ്റാര്‍ മീനപ്പീസും ( ഉഷാ എഫ്. സി. തൃശൂര്‍ ) തമ്മില്‍ ഏറ്റുമുട്ടും

error: Content is protected !!