കാഞ്ഞങ്ങാട് : മലയോര മേഖലകളില്‍ അമിതമായ സിമെന്റ് ചുമട്ടുകൂലി വ്യാപാരം വളരെ കുറഞ്ഞിരിക്കുകയാണ് ഇനിയൊരു വര്‍ധനവ് അംഗീകരിക്കാന്‍ പറ്റില്ലയെന്നും ഉപഭോക്താക്കള്‍ക്കും, മറ്റു വ്യവസായങ്ങള്‍ക്കും കുറഞ്ഞ വേതനമുള്ള തൊഴിലാളികളെ തൊഴിലെടുപ്പിക്കാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ സിമെന്റ് മേഖലയില്‍ കുറഞ്ഞ വേതനം ഉള്ളവരെ കൊണ്ട് പണിയെടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് കേരള സിമെന്റ് ഡീലേഴ്സ് അസോസിയേഷന് ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് രാജ് റെസിഡന്‍സി ഹാളില്‍ വെച്ച് നടന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഹ്മദ് ശരീഫ് കെ യോഗം ഉദ്ഘാടനം ചെയ്തു . കെ.സുരേഷ് അധ്യക്ഷനായി. ജി എസ് ടി ജോയിന്റ് കമ്മിഷണര്‍ പി സി ജയരാജ് ,ദക്ഷിണ കന്നട കരവാലി സിമെന്റ് ഡീലേഴ്സ് അസോസിയേഷന്, പ്രസിഡന്റ് സചിതാനന്ദ നായ്ക്, മുന്‍ പ്രസിഡന്റ് ബി എസ് ബാലിഗേ, സ്റ്റേറ്റ് ജി എസ്ടി ടാക്സ് ഓഫീസര്‍ മധു കരിമ്പില്‍ മുഖ്യാതിഥികളായി .കെ സി ഡി എ സ്റ്റേറ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. വരവ് ചിലവ് കണക്ക് രവികുമാറും റിപ്പോര്‍ട്ട് കൃഷ്ണന് അടിയോടിയും പ്രമേയം എം വി ജോസും, അനുശോചന പ്രമേയം പദ്മനാഭനും അവതരിപ്പിച്ചു . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി കെ ആസിഫ്,
അസോസിയേഷന് സ്റ്റേറ്റ് അധികാരി ഗോകുല്‍ദാസ് കാമത്ത് ,സ്റ്റേറ്റ് വൈ പ്രസിഡണ്ട് മുഹമ്മദലി മുണ്ടം കുലംഎന്നിവര് സംസാരിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുള്ള ഷാഫി സ്വാഗതവും നാരായണന് ശ്യാമ നന്ദിയും പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.. ബാബുരാജ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
അബ്ദുള്ള ഷാഫി പെരിയ (പ്രസിഡന്റ്), നാരായണന് ശ്യാമ അഷ്റഫ് അലി ഹര്‍ഷാദ് പടന്നആസിഫ് അലി (വൈസ് പ്രസിഡന്റ് മാര്‍), അഷ്റഫ് മാലകല്ല് (ജനറല്‍ സെക്രട്ടറി),കൃഷ്ണന് അടിയോടി, നിസാര്‍ കുഞ്ചത്തൂര്‍ , സലീം ഹിന്ദുസ്ഥാന്‍ , ഖാദര്‍ ഹാജി ചെര്‍ക്കള (സെക്രട്ടറിമാര്‍), രവികുമാര്‍ (ട്രഷറര്‍). എന്നിവരെ പുതിയ ഭാരവാഹികളായി
തിരഞ്ഞെടുത്തു.
