ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ പടക്കം പൊട്ടിച്ച പത്തുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ പടക്കം പൊട്ടിച്ച് കാണികള്‍ക്ക് അപായം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന് സംഘാടകര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന പത്തുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ചിത്താരി ഹിമായുത്തുല്‍ ഇസ്ലാം എ യു പി സ്‌കൂള്‍ മൈതാനിയില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. കളി നടന്നുകൊണ്ടിരിക്കെ രാത്രി 10.45ടെയാണ് പത്തോളം പേര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത്. സംഭവസ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോസ്ദുര്‍ഗ് എസ് ഐ ടി അഖിലാണ് പടക്കം പൊട്ടിച്ച് കാണികള്‍ക്ക് അപകടമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന്കേസെടുത്തത്.

error: Content is protected !!