കാഞ്ഞങ്ങാട് :ക്രിമിനല്‍ സ്വഭാവമുള്ള കുറ്റങ്ങള്‍ക്ക് എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും, ചില കുറ്റ കൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും വേള്‍ഡ് സോഷ്യല്‍ റൈറ്റ്സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നതിന് എടുക്കുന്ന കാല താമസം കുറ്റവാളികള്‍ക്ക് വീണ്ടും തെറ്റ് ചെയ്യാനുള്ള പ്രേരണ നല്‍കുന്നുവെന്നും വേള്‍ഡ് സോഷ്യല്‍ റൈറ്റ്സ് കൗണ്‍സില്‍ വിലയിരുത്തി. ബന്ധപ്പെട്ടവര്‍ കാലഘട്ടത്തിനനുസരിച്ചു ഇതിനൊക്കെ മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം വേള്‍ഡ് സോഷ്യല്‍ റൈറ്റ്സ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് പുതിയപുരയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദു. സി. അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാര്‍, കെ. കെ. സംഗീത്, കെ. ജിന്റോ ജോയ് എന്നിവര്‍ സംസാരിച്ചു.
ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷകള്‍ വേഗത്തിലാക്കണം: വേള്‍ഡ് സോഷ്യല്‍ റൈറ്റ്സ് കൗണ്‍സില്‍
