കാഞ്ഞങ്ങാട് : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത – ശമ്പള പരിഷ്‌കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കുക ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക മെഡി സെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഇന്ന് സി പി ഐ അനുകൂല അധ്യാപക സംഘടന സമരസമിതി നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തുന്നു. 2024 ഡിസം 10, 11 തീയ്യതികളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന 36 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹത്തിന് ഒടുവില്‍ പ്രഖ്യാപിച്ച സൂചന പണിമുടക്കം ക്യാമ്പയിന്‍ ഒരു മാസത്തിലേറെ നീണ്ടുനിന്നു.
ജനുവരി 7 ന് ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് നല്‍കി. ജനുവരി 10 ന് തഹസില്‍ദാര്‍മാര്‍ക്കും തുടര്‍ന്ന് സ്ഥാപന മേധാവികള്‍ക്കും സമരനോട്ടീസ് നല്‍കി. ജനുവരി 13 മുതല്‍ 15 വരെ ജില്ലാതലത്തില്‍ പ്രചരണ വാഹന ജാഥ നടത്തി. 16 മുതല്‍ 20 വരെ ഓഫീസ് തല ക്യാമ്പയിനുകള്‍ നടന്നു. ഇന്നലെ വൈകുന്നേരം മേഖല കേന്ദ്രങ്ങളില്‍ സമരാഗ്‌നി പ്രകടനങ്ങള്‍ നടന്നു.
കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പ്രകടനത്തിന് സമരസമിതി ചെയര്‍മാന്‍ സുനില്‍കുമാര്‍ കരിച്ചേരി, ഡോ ഇ ചന്ദ്രബാബു, ഇ മനോജ് കുമാര്‍, പ്രസാദ് കരുവളം , കെ പ്രീത എ ആമിന, ടി റിജേഷ്, പി വി പ്രമോദ്, സുജിത്ത് ഉണ്ണിത്താന്‍, എം വിനോജ്, എം വിശ്വംഭരന്‍, പി അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചേശ്വരം ഉപ്പളയില്‍ എ വി രാധാകൃഷ്ണന്‍, ഡോ ബേസില്‍, സുഷമറാവു, കെ വി സുധീഷ് , അശ്വിത്ത്, ബൈജു, സി.കെ മോഹന്‍ കുമാര്‍ പി സുഗുണന്‍, അബ്ദുള്‍ ബഷീര്‍ എന്‍ പ്രവീണ്‍കുമാര്‍ , ലക്ഷ്മി, ജയറാം എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് എ കെ എസ് ടി യു സംസ്ഥാന വൈസ്പ്രസിഡണ്ട് കെ പത്മനാഭന്‍, സന്തോഷ് ചാലില്‍, വിനയന്‍ കല്ലത്ത്, എം ടി രാജീവന്‍ രാജേഷ് ഓള്‍നടിയന്‍, പി രാജന്‍, കെ എ ഷിജോ , ടി എ അജയകുമാര്‍ ഒ പ്രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. നീലേശ്വരത്ത് ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ ,സമര സമിതി കണ്‍വീനര്‍ സി കെ ബിജരാജ് , പി പി പ്രദീപ് കുമാര്‍ നേതൃത്വം നല്‍കി. വെള്ളരിക്കുണ്ടില്‍ ബാനം ദിവാകരന്‍, അരുണ്‍ കുമാര്‍, എം രതീഷ് നേതൃത്വം നല്‍കി.
