കാഞ്ഞങ്ങാട്: കിഴക്കുംകര, നോര്‍ത്ത് കോട്ടച്ചേരി, ഇട്ടമ്മല്‍, പടിഞ്ഞാറേക്കര, നെല്ലിക്കാട്ട്, അതിയാമ്പൂര്, മാവുങ്കാല്‍, അത്തിക്കോത്ത് , വാഴക്കോട് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആചാര അനുഷ്ഠാനങ്ങളാല്‍ സമ്പന്നമായ ഉത്തര കേരളത്തിലെ പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നായ കിഴക്കുംകര പുള്ളികരിങ്കാളി അമ്മ ദേവസ്ഥാനം രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവം ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ വിവിധങ്ങളായ ആചാര അനുഷ്ഠാന ചടങ്ങുകള്‍, ദീപം തിരി എഴുന്നള്ളത്ത് വിവിധ തെയ്യങ്ങളുടെ പുറപ്പാട്, കാഴ്ച സമര്‍പ്പണം, ആയിരത്തിരി മഹോത്സവം, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, ഉത്സവം നടക്കുന്ന എല്ലാ ദിവസവും ഉച്ചക്ക് 12 മണി മുതല്‍ 5000 ത്തില്‍ അധികം ആളുകള്‍ക്ക് അന്നദാനം എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. ഈ മാസം 27ന് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള കുലകുത്തല്‍ കോലധാരികള്‍ക്ക് അടയാളം കൊടുക്കല്‍ എന്നീ ചടങ്ങുകള്‍ നടന്നു. കര്‍ണമൂര്‍ത്തി മടിയന്‍ ചിങ്കം, പെരുമലയന്‍ ജന്മ അവകാശികളായ കോളധാരികള്‍ക്കാണ് അടയാളം കൊടുത്തത്.
കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട ഉത്സവം 30 ന് തുടങ്ങും: കുലകൊത്തല്‍, അടയാളം കൊടുക്കല്‍ എന്നീ ചടങ്ങുകള്‍ നടന്നു
