മെട്രോ കപ്പ് ആവേശം വാനോളം : ജീന്‍സ് ബല്ലാ കടപ്പുറത്തിന് ടോസിലൂടെ ജയം; ഇന്ന് നെക്ടെല്‍ ഷൂട്ടേര്‍സ് കാസര്‍കോടും ( ജവഹര്‍ മാവൂര്‍ ) ഷോം സ്റ്റിക്കേര്‍സ് എഫ് സി മാണിക്കോത്തും (സോക്കര്‍ ഷൊര്‍ണൂര്‍ ) ഏറ്റുമുട്ടും

ബഷീര്‍ ചിത്താരി

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ ആറാം ദിവസമായ ഇന്നലെ ജീന്‍സ് ബല്ലാകടപ്പുറം (യൂറോ സ്‌പോട്‌സ് പടന്ന) യുനൈറ്റഡ് കൊളവയലിനെ (മെഡിഗാര്‍ഡ് അരീക്കോട് )ടോസിലൂടെ പരാജയപ്പെടുത്തി. കാണികളെയും ആരാധകരെയും ആവേശം കൊള്ളിച്ച മത്സരം ഗാലറിയില്‍ സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്ത ജന കൂട്ടമായിരുന്നു.

കളി തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ ജന ബാഹുല്യം കൊണ്ട് ടിക്കറ്റ് കൗണ്ടര്‍ ക്ലോസ് ചെയ്തിരുന്നു. മത്സര മാമാങ്കത്തിന് വിസില്‍ മുഴങ്ങും മുന്‍പ് തന്നെ ഗാലറിയില്‍ ആവേശ കൊടുമുടിയിലായിരുന്നു കാണികളും ആരാധകരും ഗാലറികളില്‍ ബാനറുകളും കൊടിതോരണങ്ങളും വര്‍ണ്ണാഭമായ കളര്‍ ഫുള്‍ കൊണ്ടും ബാന്‍ഡ് വാദ്യങ്ങള്‍ കൊണ്ടും ഫുട്ബാള്‍ പ്രേമികള്‍ ആവേശം തീര്‍ത്തു. പിന്നീട് ഗാലറിയിലും ഗ്രൗണ്ടിലും കാണികള്‍ തിങ്ങി നിറഞ്ഞത് കാരണം തൊട്ടടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കൊണ്ടാണ് മത്സരം വീക്ഷിച്ചത്. ആദ്യ പകുതി പതിനെട്ടാം മിനുട്ടില്‍ ജീന്‍സ് ബല്ലാകടപ്പുറത്തിന്റെ ഗോള്‍ വലയിലേക്ക് ചീറി പാഞ്ഞു വന്ന പന്ത് ഗോള്‍ കീപ്പര്‍ തട്ടി മാറ്റിയെങ്കിലും ലക്ഷ്യം തെറ്റാതെ യൂനൈറ്റഡ് കൊളവയല്‍ താരം അഡാമ ഗോള്‍ വലയിലേക്ക് ഉഗ്ര ഷോട്ട് പായിക്കുകയായിരുന്നു. ബാക്കിയുള്ള മിനുട്ടുകളില്‍ വാശിയേറിയ മത്സരം തന്നെയായിരുന്നു ഇരു ടീമുകളും കാഴ്ച്ച വെച്ചത്. രണ്ടാം പകുതി എക്‌സ്ട്രാ ടൈമിലായിരുന്നു ഗാലറിയെ ഇളക്കി മറിച്ചു കൊണ്ട് ജീന്‍സ് ബല്ലാ കടപ്പുറത്തിന്റെ അനുരാഗ് ഗോള്‍ തിരിച്ചടിച്ചു സമനിലയില്‍ പിടിച്ചു കെട്ടിയത്. പിന്നീട് ടോസിലൂടെ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. മികച്ച കളിക്കാരനായി ബല്ലാകടപ്പുറത്തെ അനുരാഗിനെ തിരഞ്ഞെടുത്തു. ഇന്നത്തെ കളി നെക്ടെല്‍ ഷൂട്ടേര്‍സ് കാസറഗോഡ് ( ജവഹര്‍ മാവൂര്‍ ) ഷോം സ്റ്റിക്കേര്‍സ് എഫ് സി മാണിക്കോത്ത് (സോക്കര്‍ ഷൊര്‍ണൂര്‍)ഏറ്റുമുട്ടും

 

error: Content is protected !!