ആധാരം എഴുത്തുകാരന്‍ രാജപുരം മുണ്ടമാണിയിലെ ഹരിദാസന്‍ അന്തരിച്ചു

രാജപുരം : ആധാരം എഴുത്തുകാരന്‍ മുണ്ടമാണി ഹരിദാസന്‍ (50) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം അയ്യന്‍കാവ് വേദവ്യാസ വിദ്യാലയത്തില്‍ പൊതുദര്‍ശനം വെച്ച ശേഷം വെള്ളിക്കോത്ത് കുറവങ്കരയിലെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. പരേതനായ പനയംതട്ട ഗംഗാധരന്‍ നായര്‍ പുറവങ്കര സുമതിയുടെയും മകനാണ്. ഭാര്യ: രമ്യ, മക്കള്‍ :ദേവദത്ത്, ഹരിനന്ദ് (ഇരുവരും രാജപുരം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്). സഹോദരങ്ങള്‍: രഘു (തൃക്കരിപ്പൂര്‍ ) , ഉഷാ (പുടുംങ്കല്ല്), ശ്രീവിദ്യ(മാനടുക്കം).

error: Content is protected !!