ജില്ലാ സീനിയര്‍ പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ജെ കെ അക്കാദമി ചാമ്പ്യന്‍മാര്‍; വിജയികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം അനില്‍ ബങ്കളം സമ്മാനം വിതരണം ചെയ്തു

കാസര്‍കോട്: 71 -ാമത് കാസര്‍കോട് ജില്ലാ സീനിയര്‍ പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ജെ കെ അക്കാദമി ചാമ്പ്യന്‍മാരായി. കുമ്പള നായ്കാപ്പ് ജെ കെ അക്കാദമിയില്‍ വച്ചു നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി പി അശോകന്‍ ഒബ്‌സെര്‍വര്‍ ആയി സംബന്ധിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം അനില്‍ ബങ്കളം നിര്‍വഹിച്ചു. ജില്ലാ കബഡി ടെക്ക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ മനോജ് അച്ചതുരുത്തി അധ്യക്ഷനായി. സുരേഷ് കുതിരക്കോട് സ്വാഗതം പറഞ്ഞു . ജില്ലാ കബഡി ടെക്ക്നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ പ്രവീണ്‍രാജ് ഉദുമ, അംഗങ്ങള്‍ അന്‍സാര്‍ അങ്കടിമുഗര്‍, രാജു കാണിച്ചിറ, സുധി ആറാട്ടുകടവ് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!