ചുള്ളിക്കര: കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷന്‍ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. അണ്ടര്‍ 15 സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ കൊട്ടോടി സെന്റ് ആന്‍സ് കറന്‍സ്‌പോണ്ടന്റ് ഫാദര്‍ സനീഷ് കയ്യാലക്കകത്തില്‍ നിന്ന് ജില്ലാ ടീം ക്യാപ്റ്റന്‍ മരിയ ഷാജി പുതിയ ജേഴ്‌സി ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മധുസൂദനന്‍ മങ്കത്തില്‍,അധ്യാപിക ടെസ്സി, മജീദ് ചെമ്പരിക്ക , റഗ്ബി ഭാരവാഹികളായ എം എം ഗംഗാധരന്‍, മനോജ് പള്ളിക്കര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന അണ്ടര്‍ 15 റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ നിന്നും വിവിധ വിദ്യാലയങ്ങളെ പ്രതിനിധികരിച്ച് 24 കുട്ടികള്‍ പങ്കെടുക്കും.
