കാഞ്ഞങ്ങാട്: സമൂഹ നന്മക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി 25ാം വാര്‍ഷികം ആഘോഷിക്കുന്ന കാഞ്ഞങ്ങാട് കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് പൊതുനന്മ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാവുങ്കാല്‍ പള്ളോട്ട് പുലയനടുക്കം അംഗന്‍വാടിക്ക് അടുക്കള ഉപകരണങ്ങള്‍ നല്കി. കുട്ടികള്‍ക്ക് ധാന്യങ്ങള്‍ പൊടിച്ച് ആഹാര പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായകരമായ മിക്സിയാണ് നല്‍കിയത്. അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ വച്ച് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി കെ.വിനീത് അംഗന്‍വാടി വര്‍ക്കര്‍ കെ.എം.പുഷ്പവല്ലിക്ക് ഉപകരണം നല്കി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി രതീഷ് കാലിക്കടവ്, ക്ലബ്ബ് കമ്മിറ്റി അംഗം കെ.അക്ഷയ്, അംഗന്‍വാടി ഹെല്‍പ്പര്‍ പി.വി.സരിത, രക്ഷിതാക്കളായ ശ്രുതി സുനില്‍, കാവ്യാ നിശാന്ത്, പത്മിനി വാസു, ജിഷ സതീഷ് എന്നിവര്‍ സംബന്ധിച്ചു.
കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് പള്ളോട്ട് അംഗന്‍വാടിക്ക് അടുക്കള ഉപകരണങ്ങള്‍ നല്കി
