ബിജെ പി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ‘ഭാരത് റൈസ്’- കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ജനങ്ങളിലെത്തിക്കുന്ന ഭക്ഷ്യധാന്യം – വിതരണം ചെയ്തു. ഇന്നലെ രാവിലെ പരപ്പയിലെത്തിച്ച ഭാരത് റൈസ് – വിതരണം വിപി ദിവാകരന്‍ നായര്‍ക്ക് അരി പായ്ക്കറ്റ് കൈമാറിക്കൊണ്ട് ചന്ദ്രന്‍ പൈക്ക ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാകമ്മിറ്റി അംഗം പ്രമോദ് വര്‍ണ്ണം, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി മധു വട്ടിപ്പുന്ന, രവി പാലക്കി,ഹരികൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍, വി രാഘവന്‍, മധു നെല്ലിയര,ഹരിപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കരിന്തളത്ത് എത്തിച്ചേര്‍ന്ന അരി, ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് വിസി പത്മനാഭന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് കെ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ഉദ്ഘാടനം ചെയ്തു. എ വി ദാമോദരന്‍, വി ബാലകൃഷ്ണന്‍, ബി ദാമോദരന്‍, ദേവേന്ദ്രന്‍ തമ്പി, സുധീഷ് മുതുകുറ്റി, ഇന്ദുലേഖ കരിന്തളം, കൃഷ്ണന്‍ പൊയില്‍, കുഞ്ഞമ്പു മാഷ്,. അരുണ്‍ കുമാര്‍, അരുണ്‍ കോയിത്തട്ട, വിനോദ് തലയടുക്കം, രാമചന്ദ്രന്‍ പാറക്കോല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചോയ്യങ്കോടും ഭാരത് റൈസ് വിതരണം നടത്തി. എസ് കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍, രാമചന്ദ്രന്‍, മനോജ് കക്കോല്‍ എന്നിവര്‍നേതൃത്വംനല്‍കി.
ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ‘ഭാരത് റൈസ്’ വിതരണം ചെയ്തു
