ബഷീര്‍ ചിത്താരി
കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ദിവസമായ ഇന്നലെ സ്‌പോര്‍ടിങ് പരയങ്ങാനം (റോയല്‍ ട്രാവെല്‍സ് കോഴിക്കോട് ഗ്രീന്‍ സ്റ്റാര്‍ സൗത്ത് ചിത്താരിയെ (ഹന്‍ണ്ടേര്‍സ് കൂത്തുപറമ്പ്) പനാല്‍ട്ടി കിക്കിലൂടെ പരാജയപ്പെടുത്തി. തീപ്പൊരി പോരാട്ടത്തിന് തന്നെയാണ് ഇന്നലെ ബൈത്ത് അല്‍ അഫ്രാ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും പൊരിഞ്ഞ പോരാട്ടം തന്നെയാണ് കാഴ്ചവച്ചത്. സ്റ്റേഡിയത്തിലെ പച്ചപ്പടയുടെ സാന്നിധ്യം അത്ഭുതാവഹമായിരുന്നു.മറുഭാഗത്ത് മഞ്ഞപ്പടയും കാണികളെ പ്രകമ്പനം കൊള്ളിച്ച മത്സരം കളി തുടങ്ങി ആദ്യ പകുതി 24 മിനുട്ടില്‍ പരയങ്ങാനത്തിന്റെ സാലിഹ് വല കുലുക്കിയെങ്കിലും രണ്ടാം പകുതിയില്‍ 40മിനിറ്റില്‍ ഗ്രീന്‍ സ്റ്റാര്‍ ചിത്താരിയുടെ ദില്‍ഷാദ് തിരിച്ചടിക്കുയായിരുന്നു. ഏറെ നേരം കാണിക്കളെ ത്രസിപ്പിച്ച സമനിലയില്‍ പെനാല്‍റ്റി കിക്കിലൂടെ 6-5 ന് സ്‌പോര്‍ടിങ് പറയങ്ങാനം വിജയിച്ചു. ഗ്രീന്‍ സ്റ്റാറിന്റെ ദില്‍ഷാദ് മികച്ച കളിക്കാരനായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലെജന്‍സ് പള്ളിപ്പുഴ (ഫിഫ മഞ്ചേരി ) ഗ്രീന്‍ സ്റ്റാര്‍ കുണിയ (അല്‍ മദീന ചെര്‍പ്പുളശേരി )ഏറ്റുമുട്ടും
