നീലേശ്വരം: സഹപാഠിയുടെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം സഹപാഠിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിയോടെ ക്ലാസ് റൂമിലാണ് സംഭവം. പരാതിക്കാരനെ സഹപാഠി നേരത്തെ വയറ്റിനു കുത്തിയിരുന്നുവത്രെ. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഏതോ മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തുവെന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്പറയുന്നത്.
ചായോത്ത് സഹപാഠിയുടെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു
