കാഞ്ഞങ്ങാട്:ഫെബ്രുവരി5,6,7,തീയതികളില്കാഞ്ഞങ്ങാട് വെച്ച് നടക്കുന്നസിപിഐ(എം)കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി സിപിഐ(എം)ബല്ല ലോക്കല്‍ കമ്മിറ്റിനടത്തുന്നഫുട്ബോള് മേളദുര്ഗഹയര്സെക്കന്ഡറി സ്കൂള്മൈതാനിയില്തുടങ്ങി.സിപിഐ(എം)ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജനാര്ദ്ദനന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരംഎം സുരേഷ് മുഖ്യഅതിഥിയായി. ബല്ലലോക്കല് സംഘാടകസമിതി ചെയര്മാന് എം.രാഘവന് അധ്യക്ഷനായി.സമ്മേളനത്തിന്റെ സംഘാടകസമിതി ചെയര്മാന് വി.വി.രമേശന്,കണ്‍വീനര്‍ കെ.രാജ്മോഹന്‍,.സ്പോര്‍ട്സ് കൗണ്‍സില്‍ അംഗംഅനില്‍ ബംഗളം,കായിക വിഭാഗം ചെയര്മാന് പി.വി.രഘുനാഥന്,കണ്‍വീനര്‍ കെ.വി.ജയന്,ഏരിയാ കമ്മിറ്റി അംഗം കെ.വി.രാഘവന്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബി. എം.കൃഷ്ണന്, എം.മാധവന്,കെ.വി വിശ്വനാഥന്എന്നിവര്സംബന്ധിച്ചു.
ബല്ല ലോക്കല്‍ സെക്രട്ടറി സേതുകുന്നുമ്മല്സ്വാഗതവുംലോക്കല് കമ്മിറ്റി അംഗം ബിപിന്‍ ബല്ലത്ത്നന്ദിയും പറഞ്ഞു.
ജില്ലയിലെപ്രമുഖ ടീമുകളെ പങ്കെടുപ്പി ച്ച്17,18,19,20,തീയതികളില്എല്ലാദിവസവുംവൈകുന്നേരംനാല് മണിക്കാണ്കളി ആരംഭിക്കുന്നത്.ആദ്യ ദിവസംനാലുമണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്റെഡ് സ്റ്റാര്നോര്ത്ത് കോട്ടച്ചേരി,റെഡ് സ്റ്റാര്കിക്കാം കോട്ട്മായിമത്സരിച്ചു.,അഞ്ചുമണിക്ക്ഗോള്ഡ് ഹില്‍ ഹദ്ദാദ്,റെഡി സ്റ്റാര്നെല്ലിക്കാട്ടുമായി മത്സരിച്ചു.രണ്ടാം ദിവസമായ 18 ന് വൈകുന്നേരം 4 മണിക്ക് സപ്തര്ഹാഷ്മി വേലാശ്വരംഅഴക്കോടന്ബല്ലമായിമത്സരിക്കും.അഞ്ചുമണിക്ക്പാര്ക്കോ അതിയാമ്പൂര് യുവചേതന അത്തിക്കോത്തുമായി മത്സരിക്കും.19ന് വൈകുന്നേരം 4 മണിക്ക് സെമിഫൈനല്‍ മത്സരങ്ങളും20ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്ഫൈനല് മത്സരവുംനടക്കും.
സിപിഎം ജില്ലാ സമ്മേളനം: ബല്ലാ ലോക്കല്‍ കമ്മിറ്റി ഫുട്ബോള്‍ മേള ദുര്‍ഗ സ്കൂളില്‍ തുടങ്ങി
