തുളുനാടന്‍ കളരിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാര്‍

കാഞ്ഞങ്ങാട്: തുളുനാടന്‍ കളരിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ വീണ്ടെടുത്ത് കാഞ്ഞങ്ങാട് കുമ്മണാര്‍ കളരിയില്‍ ദേശീയ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുകളിയാട്ടത്തിന് മുന്നോടിയായി ചരിത്രാവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറുകളില്‍ ആദ്യത്തെ ദേശീയ ചരിത്ര സെമിനാര്‍ കേണമംഗലം കഴകവും കുമ്മണാര്‍ കളരിയും സംയുക്തമായി ചരിത്ര വിഭാഗം, പയ്യന്നൂര്‍ കോളേജ് ചരിത്ര വിഭാഗം, നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട് എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് കാഞ്ഞങ്ങാട് കുമ്മണാര്‍ കളരിയില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിച്ചത്. ‘ഉത്തരകേരളത്തിലെ കളരികളുടെ ചരിത്രവും കുമ്മണാര്‍ കളരിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ചെയര്‍മാനും ചരിത്രകാരനും നീലേശ്വരം നഗരസഭ മുന്‍ അധ്യക്ഷനുമായ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. ‘തുളുനാടന്‍ കളരികള്‍: ചരിത്രാവലോകനം’ എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ.സി ബാലന്‍ മുഖ്യ ഭാഷണം നടത്തി. ‘തദ്ദേശീയ വൈദ്യവും കളരിചികിത്സയെന്ന ജ്ഞാനശാസ്ത്രവും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ.സതീഷ് പാലക്കി, ‘തുളുനാടിന്റെ രാഷ്ടീയ – സമൂഹ്യ-സാമ്പത്തിക ചരിത്രത്തില്‍ കളരികള്‍ക്കുള്ള പ്രാധാന്യം’ എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ: നന്ദകുമാര്‍ കോറോത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നെഹ്‌റു കോളേജ് ചരിത്ര വിഭാഗം മേധാവി സി.പി.രാജീവന്‍ സ്വാഗതവും കെ.വി. ബാബു നന്ദിയും പറഞ്ഞു. കെ.നാരായണന്‍, കെ.വി. ഗോപാലന്‍, കെ. വേണുഗോപാലന്‍, കെ.വി. ജയന്‍, പി.രമേശന്‍, പി.കുഞ്ഞിക്കൃഷ്ണന്‍, പി.രമേഷ് കുമാര്‍, പി.ഗോപീകൃഷ്ണന്‍, ജയന്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. കുമ്മണാര്‍ കളരിയിലെ മൂത്തച്ഛന്‍, ഇളയച്ഛന്‍, മൂത്തമ്മ, ഇളയമ്മ എന്നിവര്‍ ചേര്‍ന്ന് ദീപ പ്രജ്ജ്യോലനം നടത്തി.

error: Content is protected !!