കാഞ്ഞങ്ങാട്: അള്ളട സ്വരൂപാധിപന് മടിയന്‍ ക്ഷേത്രപാലകനീശ്വരന്റെ അമരഭൂമിയില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം നാല് അവകാശികളില്‍ പുള്ളിക്കരിങ്കാളി അമ്മയുടെ നര്ത്തകസ്ഥാനവും വിളക്കുംതളിക അവകാശവും നടത്തിവരുന്ന തറവാടുകളാണ് ഇടയില്‍ വീട് സ്ഥാനത്ത് വളപ്പ് തറവാടുകള്‍. തൊണ്ടച്ചനും പരിവാരങ്ങളും കുടികൊള്ളുന്നതും അടോട്ട് പഴയ സ്ഥാനത്തിന് പിറകുവശത്തായി സ്ഥിതി ചെയ്യുന്നമായ താനത്ത് വളപ്പ് തറവാടും, കുടുംബാംഗങ്ങളുടെ യാകെ ധര്‍മ്മദൈവമായ മുളവന്നൂര്‍ ഭഗവതിയും കൂടെയുള്ളവരും വിഷ്ണുമൂര്ത്തിയും ചാമുണ്ഡി അമ്മയും കാര്‍ന്നോന്‍ ദൈവവും കുടുംബാംഗങ്ങള്ക്കാ കെ നാഥനായി ഇടയില്‍ വീട്ടില്‍ പൊട്ടന് ദൈവവും കുടികൊള്ളുന്ന പെരളം ഇടയില്‍ വീട് തറവാടും കൂടിയതാണ് ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട്. അഷ്ടമംഗല പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തില്‍ ഇടയില്‍ വീട് തറവാട്ടില്‍ സമൂല മാറ്റത്തോട് കൂടി പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന് തയ്യാരായിരിക്കയാണ്. ഇതിന്റെ ഭാഗമായുള്ള തറവാട് ഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങ് ജനുവരി 19ന് ഞായറാഴ്ച രാവിലെ 5. 30 മുതല്‍ 6.30 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. രാവിലെ നാലുമണിക്ക് സര്‍വ്വ വിഘ്ന നിവാരണത്തിനായി
ഗണപതി ഹോമവും നടക്കും. ദേവ പ്രതിഷ്ഠയുടെ ഭാഗമായുള്ള പുന പ്രതിഷ്ഠ ചടങ്ങ് ഫെബ്രുവരി 7ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണി വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. ഫെബ്രുവരി 10, 11 തീയതികളിലായി കളിയാട്ട മഹോത്സവവും നടക്കും. കളിയാട്ട മഹോത്സവത്തില്‍ അന്തിയണങ്ങം ഭൂതം, കാര്‍ന്നോന്‍ ദൈവം, പൊട്ടന് തെയ്യം, രക്തചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി, മുളവന്നൂര്‍ ഭഗവതി എന്നീ തെയ്യങ്ങള്അരങ്ങില്എത്തും.
പെരളം ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട് ഗൃഹപ്രവേശ ചടങ്ങ് 19 ന്
