ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ കോടതി ശിക്ഷിച്ചിട്ടും ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ പിടിവള്ളിയാക്കി അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനെ സ്ഥാനഭ്രഷ്ടനാക്കാന്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങള്‍ യുഡിഎഫ് ശക്തിപ്പെടുത്തുമെന്ന് ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ പ്രസ്താവിച്ചു.

സിപിമ്മുകാരല്ലാത്തവരെ ആസൂത്രണം ചെയ്തു കൊല്ലാനും കൊലയാളികളെ രക്ഷിക്കാനും എങ്ങാനും ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ സുഖജീവിതം ഉറപ്പ് വരുത്താനും വ്യവസ്ഥാപിത സംവിധാനങ്ങളുള്ള കൊലയാളി സംഘമായി സിപിഎം അധ:പതിച്ചിരിക്കുന്നു.അദ്ദേഹം തുടര്‍ന്നു പറഞ്ഞു.കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് യോഗം നടന്ന ഇന്ന് മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നിയോജക മണ്‍ഡലം യു ഡി എഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അധ്യക്ഷനായി.ജനറല്‍ കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കൊത്ത് സ്വാഗതം പറഞ്ഞു.യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍,കൂക്കള്‍ ബാലകൃഷ്ണന്‍,സി വി തമ്പാന്‍,മിനി ചന്ദ്രന്‍,ഖാദര്‍ മാങ്ങാട്,എ ഹമീദ് ഹാജി,സി വി ഭാവനന്‍,പി വി സുരേഷ്,വി പി പ്രദീപ് കുമാര്‍,ഉമേഷന്‍ ടി വി,നദീര്‍ കൊത്തിക്കാല്‍,റമീസ് ആറങ്ങാടി,കെ എ സാലു,ഫിലിപ്പ് ചേരാത്ത്,എം കെ റഷീദ് ഹാജി,ജാഫര്‍ കെ കെ,ബഷീര്‍ ചിത്താരി,പി അബൂബക്കര്‍,കെ പി ബാലകൃഷ്ണന്‍,എം കുഞ്ഞികൃഷ്ണന്‍ ശ്യാമള,സി എച് സുബൈദ,സി കുഞ്ഞാമിന,ഹാജറ സലാം,സിന്ധു,അശോക് ഹെഗ്ഡെ,മധു സൂദനന്‍,ഷിബിന്‍ ഉപ്പിലിക്കൈപ്രസംഗിച്ചു.

error: Content is protected !!