ബഷീര്‍ ചിത്താരി
കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് സ്‌പോര്‍ടിങ് പരയങ്ങാനം (റോയല്‍ ട്രാവെല്‍സ് കോഴിക്കോട് )രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രദേര്‍സ് തെക്കേപുറത്തെ (ടൗണ്‍ ടീം അരീക്കോട്) പരാജയപ്പെടുത്തി. കളി തുടങ്ങി ആദ്യ പകുതി ഒമ്പതാം മിനുട്ടില്‍ സ്‌പോര്‍ട്ടിങ് പരയങ്ങാനത്തിന്റെ കാച്ചോ മാനെ ഒന്നാം ഗോള്‍ നേടി. തുടര്‍ന്ന് സാലിഹിന്റെ ബൂട്ടില്‍ നിന്നും രണ്ടാമത്തെ ഗോള്‍ പിറന്നു .രണ്ടാം പകുതിയില്‍ രണ്ട് മിനിട്ടിനുള്ളില്‍ ബ്രദേര്‍സ് തെക്കേപുറത്തിന്റെ ആല്‍ഫിന്‍ ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ എട്ടാമത്തെ മിനുട്ടില്‍ സ്‌പോര്‍ടിങ് പരയങ്ങാനത്തിന്റെ ആസിഫിന്റെ മനോഹരമായ ഷൂട്ടിലൂടെ മൂന്നത്തെ ഗോളും നേടി. രണ്ടാം പകുതിയില്‍ ഇരുപത്തി മൂന്നാം മിനുറ്റില്‍ ബ്രദേര്‍സ് തെക്കേപുറത്തിന്റെ ആല്‍ഫിന്‍ രണ്ടാമത്തെ ഗോളും നേടി. മാന്‍ ഓഫ് ദ മാച്ചായി പരയങ്ങാനത്തിന്റെ ആസിഫിനെ തിരഞ്ഞെടുത്തു. ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്‌പോര്‍ടിങ് പരയങ്ങാനവും (റോയല്‍ ട്രാവല്‍സ് കോഴിക്കോട് ) ഗ്രീന്‍ സ്റ്റാര്‍ സൗത്ത് ചിത്താരിയും (ഹന്‍ണ്ടേര്‍സ് കൂത്തുപറമ്പ്
)ഏറ്റുമുട്ടും
