പാലക്കുന്ന് ടൗണില്‍ സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം : ബ്രദേര്‍സ് ക്ലബ്ബ് പാലക്കുന്ന്

പാലക്കുന്ന്: ബ്രദേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും ക്ലബ്ബില്‍ വെച്ച് നടന്നു.പാലക്കുന്ന് ടൗണില്‍ ഗതാഗത നിയന്ത്രണത്തിനും മറ്റും സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ജയാനന്ദന്‍ പലക്കുന്ന് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി സുമേഷ് പി.വി സ്വാഗതം പറഞ്ഞു. ക്ലബ്ബിന് വേണ്ടി കേരളോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ശശി പാലക്കുന്ന്, മനോജ് താര എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സിനേഷ് പാലക്കുന്ന്, വിനോദ് പി.ജെ, സുകുപള്ളം, ഋതുരാജ്, ലതിക സുരേന്ദ്രന്‍ ,ജ്യോതി.സുനില്‍,സംഗീത ഋതുരാജ് എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍ ജയാനന്ദന്‍ പാലക്കുന്ന് പ്രസിഡണ്ട്, സുമേഷ് പി.വി ജന.സെക്രട്ടറി, സിനേഷ് പാലക്കുന്ന്, വൈ. പ്രസിഡണ്ട്, സുകുപള്ളം ജോ. സെക്രട്ടറി, വിനോദ്പി.ജെട്രഷറര്‍

error: Content is protected !!