ഒടയംചാല്‍: ഫെബ്രുവരി 7,8 തീയ്യതികളിലായി നടക്കുന്ന കുന്നും വയല്‍ ശ്രീ ഭഗവതീ ക്ഷേത്ര ഉത്സവാഘേഷത്തിന്റെ നോട്ടീ പ്രകാശനവും , ഫണ്ട് ശേഖരണ ഉദ്ഘാടനവും നടന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി. മാധവന്‍ നായര്‍ അദ്ധ്യക്ഷനായി. പരിപാടിയില്‍ ക്ഷേത്രം രക്ഷാധികാരി മുല്ലച്ചേരി മാധവന്‍ നായര്‍ നോട്ടീസ് പ്രകാശനവും , കമ്പിക്കാനം തമ്പാന്‍ നായര്‍ ഫണ്ട് ശേഖരണ ഉദ്ഘാടനവും നടത്തി. ക്ഷേത്ര പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, മുന്‍ പ്രസിഡന്റ് കെ വിശ്വംഭരന്‍ നായര്‍, ക്ഷേത്രം മേല്‍ശാന്തി കെ നാരായണന്‍ നമ്പൂതിരി , കെ. നാരായണന്‍ നായര്‍, ബിജു കളത്തില്‍, മാതൃസമിതി പ്രസിഡന്റ് സരോജിനി എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ തമ്പാന്‍ സ്വാഗതവും. ക്ഷേത്രം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വെള്ളമുണ്ട നന്ദിയുംപറഞ്ഞു.
കുന്നും വയല്‍ ശ്രീ ഭഗവതീ ക്ഷേത്ര ഉത്സവാഘോഷം : നോട്ടീസ് പ്രകാശനവും ഫണ്ട് ശേഖരണ ഉദ്ഘാടനവും നടന്നു
