ഉദുമ : കോതോറബം തറവാട് ഉദുമകോതോറബത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടമഹോത്സവം.ജനുവരി 9 മുതല്‍ 11 വരെ തിയ്യതികളില്‍ നടക്കും. 9ന് ഉച്ചക്ക് 12 മണിക്ക് പതിക്കാലില്‍ അരിത്രവല്. വൈകിട്ട് 6 ശുദ്ധികളലശം, 7ന് പതിക്കാലില്‍ നിന്നും തറവാട് വീട്ടിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് തുടര്‍ന്ന്. പടിഞ്ഞാറ്റ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തിടങ്ങല്‍. 10 ന്
രാവിലെ 10 ന് വിഷ്ണുമൂര്‍ത്തിയുടെയും. പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും പുറപ്പാട് ഉച്ചക്ക്. അന്നദാനം വൈകിട്ട് 6 ന് പതിക്കാലില്‍ ശുദ്ധികലശം 6.30 ന് ദീപാരാധന 6.45 ന് തറവാട് വീട്ടില്‍ നിന്നും ഭണ്ഡാരം തിരിച്ചു എഴുന്നള്ളത്ത് . 7 ന് ശ്രീദുര്‍ഗ മഹിള ഭജന്‍സ് ഉദുമ പതിക്കാലിന്റെ ഭജന. 7.30 ന്. ചൂളിയാര്‍ ഭഗവതി,പടവീരന്‍, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, എന്നി തെയ്യത്തിന്റെ കുളിച്ചു തോറ്റം. 11 ന് പുലര്‍ച്ചെ 4 മണിക്ക്. പടവീരന്‍ തെയ്യത്തിന്റെ പുറപ്പാട്. രാവിലെ 9ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട് 11 ന് ചൂളിയാര്‍ ഭഗവതി അമ്മയുടെ പുറപ്പാട് . 1 മണിക്ക്. അന്നദാനം 2 ന്. ശ്രീ മൂവാളംകുഴി ചാമുണ്ഡിയുടെ പുറപ്പാട് 4 ന്. ഗുളികന് വൈകിട്ട് 6 ന്. വിളക്കിലരിയോട് കൂടി ഉത്സവസമാപനം. തുലാഭാരം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.8281114578.
