ബേക്കല്‍ :മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവുമായ പി ഭാസ്കരന് മാസ്റ്ററുടെ നൂറാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ ആര്‍ട്ട് ഫോറം അനുസ്മരണവും ഭാസ്കരന് മാസ്റ്റരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാന സദസ്സും സംഘടിപ്പിച്ചു.
സിനി ആര്‍ട്ടിസ്റ് സി നാരായണന് ഉദ്ഘാടനം ചെയ്തു. രാജേഷ് കൂട്ടകനി അനുസ്മരണ പ്രഭാഷണം നടത്തി. ബേക്കല്‍ ആര്‍ട്ട് ഫോറം പ്രസിഡന്റ് അബു ത്വാ ഈ ആധ്യക്ഷനായി. സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, ബി എ മുഹമ്മദ്കുഞ്ഞി, കെ ദാമോദരന്‍,സുല്‍ഫിഖര്‍ അലി,കെ എന്‍ രാജേന്ദ്രപ്രസാദ്, സാലിം ബേക്കല്‍, ഡോ. മുഹമ്മദ് അലി, രാജേഷ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു പി ഭാസ്കരന് മാസ്റ്റര്‍ രചിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി പി ഗോപാലന്, സി നാരായണന്, രാജേഷ് കൂട്ടകനി, അബു ത്വാ ഈ, നസ്സീമ വപ്പിടി, സരിത ദാമോദരന്‍ എന്നിവര്‍ ഗാനങ്ങള്‍ആലപിച്ചു
ഗാന രചയിതാവ് പി ഭാസ്കരന് മാസ്റ്ററുടെ നൂറാം ജന്മവാര്ഷികാഘോഷം: ബേക്കല്‍ ആര്‍ട്ട് ഫോറം അനുസ്മരണവും പരിപടി സംഘടിപ്പിച്ചു
