കലാഭവന്‍ മണി സ്മാരക നര്‍ത്തകി പുരസ്‌കാരം അനഘ ബാബുവിന്; മാധ്യമപ്രവര്‍ത്തകന്‍ ബാബു കുന്നുംകൈ യുടെ മകളാണ്

നീലേശ്വരം: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മിറ്റിയുടെ 2024 ലെ മികച്ച നര്‍ത്തകിക്കുള്ള കലാഭവന്‍ മണി പുരസ്‌ക്കാരം നീലേശ്വരം സ്വദേശിനിയായ അനഘ ബാബുവിന്. വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ളവര്‍ക്കാണ് ഇക്കുറി കലാഭവന്‍ മണി അവാര്‍ഡ്. സിനിമ, ചിത്രകല, വ്യവസായം, വനിതാ സംരംഭകര്‍, മാധ്യമ പ്രവര്‍ത്തനം, എന്നി മേഖലകളില്‍ പ്രവര്‍ ത്തിക്കുന്നവരാണ് അവാര്‍ഡിനര്‍ഹരായത്. നാടന്‍ പാട്ട് കലാകാരനായ സുരേഷ് പള്ളിപ്പാറയാണ് ജില്ലയില്‍ നിന്നും അവാര്‍ഡിനര്‍ഹനായ മറ്റൊരാള്‍. എല്‍.പി. തലം മുതല്‍ നൃത്തം അഭ്യസിക്കുന്ന അന ഘ ബാബു ആറ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനഘയ്ക്ക്
വിവിധ ഇനങ്ങളില്‍ ഏ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. മോഡലും അവതാരകയുമായ അനഘ ബാബുവിന്റെ നൃത്ത ഗുരു നീലേശ്വരം രാജു മാസ്റ്ററാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി മത്സരത്തില്‍ ഏ ഗ്രേഡ് ജേതാവാണ്. ഫോട്ടോഗ്രാഫറും മാധ്യമ പ്രവര്‍ത്തകനുമായ കുന്നുംകൈയിലെ ബാബുവിന്റെയും നീലേശ്വരം പട്ടേനയിലെ ഇ. ശാന്തയുടെയും മകള്‍. തിരുവനന്തപുരം സ്വദേശിയും എഞ്ചിനിയറുമായ ഷാനോയാണ് ഭര്‍ത്താവ്.മകന്‍ആദം.

error: Content is protected !!