കേന്ദ്ര സര്‍ക്കാര്‍ അസംഘടിത തൊഴിലാളികളുടെ പട്ടികയില്‍ വിവാഹ ഏജന്റുമാരെയും വിവാഹ ഏജന്‍സികളെയും ഉള്‍പ്പെടുത്തണം – കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട് : കേന്ദ്ര സര്‍ക്കാര്‍ അസംഘടിത തൊഴിലാളികളുടെ പട്ടികയില്‍ വിവാഹ ഏജന്റുമാരെയും വിവാഹ ഏജന്‍സികളുടെയും ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന കണ്‍വെന്‍ഷന്‍ സംഘടന സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മെമ്പര്‍മാരെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി കാപ്പില്‍, സംസ്ഥാന കമ്മിറ്റി അംഗം സി. അംബുജാക്ഷന്‍, തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് കെ. രമേഷ്, കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.എം.ശിവദാസന്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി എ. നിഷാന്ത്, കോഴിക്കോട് ജില്ല ട്രഷറര്‍ പി.എം.ചന്ദ്രന്‍, കോഴിക്കോട് ജില്ല ജോയിന്റെ സെക്രട്ടറി എം. സുജ ശേഖരന്‍, ജില്ല ട്രഷറര്‍ കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. മനോജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.നാണി നന്ദിയും പറഞ്ഞു.

2025-26 വര്‍ഷത്തെ കാസര്‍കോട് ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.കൃഷ്ണന്‍, (പ്രസിഡന്റ്), കെ.മുരളീധരന്‍, (വൈസ് പ്രസിഡന്റ്), കെ. ബിന്ദു (സെകട്ടറി),ജോയിന്റ് സെക്രട്ടറി എം. നാണി , ട്രഷറര്‍ കെ. മനോജ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. രവീന്ദ്രന്‍ തുടങ്ങി 15 അംഗ കമ്മിറ്റിയെതിരഞ്ഞെടുത്തു.

error: Content is protected !!