സഹകരണ ജോയിന്റ് രജിസ്ടാര്‍ ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ വിജയിപ്പിക്കും

നീലേശ്വരം : സംസ്ഥാന സഹകരണ ബേങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക, പ്രൈമറി ബേങ്കുകള്‍ ഷെയര്‍ ഇനത്തില്‍ സംസ്ഥാന സഹകരണ ബേങ്കില്‍ നിക്ഷേപിച്ച തുക തിരിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സഹകരണ ജനാധിപത്യ വേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 15 ന് കാസര്‍കോട് സഹകരണ ജോയിന്റ് രജിസ്ടാര്‍ ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണാ സമരം വിജയിപ്പിക്കുവാന്‍ സഹകരണ ജനാധിപത്യ വേദി ഹൊസ്ദുര്‍ഗ് താലൂക്ക് നേതൃതല യോഗം തീരുമാനിച്ചു. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മഡിയന്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ കണ്‍വീനര്‍ എം. അസിനാര്‍, കരിമ്പില്‍ കൃഷ്ണന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, മാമുനി വിജയന്‍, കെ.ശ്രീധരന്‍, സി.രവി , കെ. ശശി, ദിനേശന്‍ മൂലക്കണ്ടം, ടി.വി.ശ്യാമള , കെ.പി. ദിനേശന്‍ സി.ഇ. ജയന്‍, എ ജയരാമന്‍, പി.വി.തമ്പാന്‍, പി. ചന്ദ്രന്‍, കെ.വി. സുരേഷ് കുമാര്‍, സി.ചന്ദ്രന്‍, ടി.വി. മനോഹരന്‍, കെ.മീര, കെ കുഞ്ഞിരാമന്‍ എന്നിവര്‍പ്രസംഗിച്ചു.

error: Content is protected !!