വിശ്വഭാരതി ആര്‍ട്‌സ് ആന്റ് സ്പോര്‍ട്‌സ് ക്ലബ്ബ് 60-ാം വാര്‍ഷികാഘോഷം: ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു; ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ജി രഘുനാഥ് ക്ലാസ്സ് കൈകാര്യം ചെയ്തു

വേലാശ്വരം : വിശ്വഭാരതി ആര്‍ട്‌സ് & സ്പോര്‍ട്‌സ് ക്ലബ്ബിന്റെ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആന്റി ഡ്രഗ്‌സ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ജി രഘുനാഥ് ക്ലാസ്സ് കൈകാര്യം ചെയ്തു. സംഘടകസമിതി വൈസ് ചെയര്‍മാന്‍ കെ വി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യുവ കവി വിനോദ് വേലാശ്വരത്തിനെ അനുമോദിച്ചു. കെ വി പ്രസാദ് സ്വാഗതവും രജീഷ് റോഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!