കാഞ്ഞങ്ങാട് : അച്ഛനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം തൂങ്ങി മരിച്ചു.
പള്ളിക്കരയിലെ കെ.ടി. പ്രമോദ് (40) നെ ആണ് ഇന്ന് പുലര്‍ച്ചെ എരോല്‍ കുന്നുമ്മലിലുളള മുന്‍ ഭാര്യാ വീട്ടിലെ കിണറിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2024 ഏപ്രില്‍ ഒന്നിനാണ് പിതാവ് അപ്പക്കുഞ്ഞിയെ (67) വീട്ടിനുള്ളില്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഗള്‍ഫിലായിരുന്ന പ്രമോദ് നാട്ടിലെത്തി ഒരാഴ്ചക്ക് ശേഷമാണ് കൊല നടത്തുന്നത്. ആദ്യം പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ പ്രമോദിന്റെ പേരില്‍ ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ആശുപത്രിയില്‍ നിന്നും ചികില്‍സ തേടി മടങ്ങിയതിന് പിന്നാലെ പള്ളിക്കര ആഞ്ജനേയ തീയറ്ററിന് സമീപത്തെ വീടിന്റെ വാതില്‍ പിക്കാസ് കൊണ്ട് പൊളിച്ച ശേഷം പിതാവിനെ അടിച്ച് കൊല്ലുകയായിരുന്നു. ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രമോദ് ജാമ്യത്തിലായിരുന്നു. പ്രമോദുമായി ഭാര്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഒരുകുട്ടിയുണ്ട്.
