കാഞ്ഞങ്ങാട് : കേരള എന്‍.ജി.ഒ യൂണിയന്‍ കാസര്‍കോട് ജില്ലാകമ്മറ്റിയുടെയും എന്‍.ജി ഒ കലാവേദിയുടെയും നേതൃത്വത്തില്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ.സെക്രട്ടറി ജി. അംബുജാക്ഷന്‍മാസ്റ്റര്‍ പ്രഭാഷണം നടത്തി.സംസ്ഥന കമ്മറ്റിയംഗം കെ.ഭാനുപ്രകാശ് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് വി.ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ദാമോദരന്‍ സ്വാഗതവും കലാവേദി കണ്‍വീനര്‍ പി.വി. മഹേഷ്‌കുമാര്‍ നന്ദിയുംപറഞ്ഞു.
കേരള എന്‍.ജി.ഒ യൂണിയന്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു
