കാഞ്ഞങ്ങാട് : മത യുക്തിവാദങ്ങള്‍ക്കെതിരെ ജനുവരി 10 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കേരള മുസ്ലിം ജമാഅത്ത് മാണിക്കോത്ത് മഡിയനില്‍ സംഘടിപ്പിക്കുന്ന ആദര്‍ സമ്മേളനം വിജയിപ്പിക്കണമെന്ന് എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ആഹ്വാനം ചെയ്തു. പ്രവാചകര്‍ (സ്വ) തങ്ങളുടെ കാലത്ത്തന്നെ ഇസ്ലാമിന്റെ സന്ദേശം എത്തിയ കേരളത്തില്‍ അന്ന് മുതല്‍ 1921 വരെ നിരാക്ഷേപം തുടര്‍ന്ന് വന്ന വിശ്വസ – അചാര – അനുഷ്ടാനങ്ങളെ നിരാകരിക്കുകയാണ് മതനവികരണവാദികള്‍ ചെയ്തിട്ടുള്ളത്.
മത യുക്തിവാദികളായ സലഫീ പ്രസ്ഥാനത്തിന്റെ പൊയ്മുഖം തുറന്ന് കാണിച്ച് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിദ്ദീഖ് സഖാഫി അരിയൂര്‍ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതന്‍മാരും സദാത്തീങ്ങളും സന്നിഹിതരാകുന്ന മഹത്തായ പരിപാടി വന്‍വിജയമാക്കണമെന്ന് എസ് വൈ എസ് കഞ്ഞണ്ടാട് സോണ്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. പ്രസിഡന്റ് ശിഹാബുദ്ധീന്‍ അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ പാറപ്പള്ളി ദാറുറശാദ് അക്കാദമിയില്‍ ചേര്‍ന്ന യോഗം റാശിദ് ഹിമമി സഖാഫി ഉദ്ഘാടനം ചെയ്തു, ഉമ്മര്‍ സഖാഫി പാണത്തൂര്‍ പ്രസംഗിച്ചു. അബ്ദുല്ല മൗലവി, മജീദ് ഞാണിക്കടവ് , നൗഷാദ് ചുള്ളിക്കര, മശ്ഹൂദ് ഫാളിലി, റാശിദ് ഖുത്തുബി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി മഹമൂദ് അംജദി സ്വാഗതവും, സുബൈര്‍ പടന്നക്കാട് നന്ദിയുംപറഞ്ഞു.
ആദര്‍ശ സമ്മേളനം വിജയിപ്പിക്കുക : എസ് വൈ എസ്
