കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 20-ാം വാര്‍ഷികം പാണത്തൂരില്‍ നടന്നു

പാണത്തൂര്‍ – കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തില്‍ രൂപീകൃതമായതിന്റെ 20-ാം വാര്‍ഷികം പാണത്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഡ്വ:എം.സി.വി. ഭട്ടതിരിപ്പാട് നഗറില്‍, പി. ബാലന്‍ മാസ്റ്റര്‍ ഹാളില്‍ (പാണത്തൂര്‍ വ്യാപാര ഭവന്‍) വച്ച് നടന്നു.പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സി.കെ അംബികാസൂനു പതാക ഉയര്‍ത്തി. സമ്മേളനം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ആര്‍. സൂര്യനാരായണ ഭട്ടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പാണത്തൂര്‍ യൂണിറ്റ് സെക്രട്ടറി ഏറത്ത് മുഹമ്മദ് കുഞ്ഞി അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതുവത്സരാഘോഷം ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ടി. അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ജെ. ജെയിംസ് അനുസ്മരണ പ്രഭാഷണവും, ജില്ലാ സെക്രട്ടറി വൈ.എം.സി. ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണവും നടത്തി. തുടര്‍ന്ന് ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ കെ. പി. അബ്ദുല്‍സലാം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് മൈക്കിള്‍ എം പൂവത്താനി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായര്‍ നന്ദിയുംരേഖപ്പെടുത്തി.

error: Content is protected !!