ഖല്‍ബിലെ ബേക്കല്‍ : ടൂറിസം കാര്‍ണിവലും പ്രവാസി ഇന്ത്യന്‍ നിക്ഷേപക സംഗമവും ജനുവരി 24, 25, 26 തീയതികളില്‍; സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

ബേക്കല്‍: ബല്‍ബിലെ ബേക്കല്‍ എന്ന പേരില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രവുമായി ചേര്‍ന്ന് ടൂറിസം കാര്‍ണിവലും എന്‍.ആര്‍.ഐ നിക്ഷേപ സംഗമവും നടത്തുന്നു. ജനുവരി 24, 25, 26 തീയതികളിലാണ് പരിപാടി ടൂറിസം രംഗത്തും വ്യവസായ രംഗത്തും സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളും, പുതിയ നിയമങ്ങളും കാരണം ഈ മേഖലയില്‍ സംസ്ഥാനത്ത് വലിയ കുതിച്ചുകയറ്റം ഉണ്ടായിട്ടുണ്ട് . ജനങ്ങളും ടൂറിസത്തെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കാണുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നാടിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിനായി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിനായി ജില്ല പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതിയാണ് ടൂറിസം കാര്‍ണിവല്‍.

ജനുവരി 24 ന് നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ സംവാദം : പുതിയ ലോകത്തെ പാരന്റിംഗ്. ജനുവരി 25 ന് നാഷണല്‍ ടൂറിസം ഡേ
ഉത്തരവാദിത്ത ടൂറിസം ജില്ലയിലെ സാധ്യതകള്‍ – ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഗമവും സംവാദവും ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍
പ്രവാസി നിക്ഷേപ സംഗമം വ്യവസായ സെമിനാര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂറിസം കാര്‍ണിവല്‍ എന്‍ആര്‍ഐ യൂണിവേഴ്‌സ് മീറ്റ് എന്നിവയുടെ സംഘാടനത്തിന് ഇന്ന് ജനുവരി ഏഴിന് വൈകിട്ട് നാലിന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘാടകസമിതി രൂപീകരണയോഗംനടക്കും

error: Content is protected !!